നെയ്യാറ്റിൻകര ഡിപ്പോ അണുമുക്തമാക്കി ജീവനക്കാർ തിങ്കളാഴ്ച തുറക്കും

നെയ്യാറ്റിൻകര: ജീവനക്കാരന്​ കോവിഡ് സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ അണുനശീകരണത്തിന് ജീവനക്കാർ ത​ന്നെ മുന്നിട്ടിറങ്ങി. നെയ്യാറ്റിൻകര ഫയർഫോഴ്സ് യൂനിറ്റിലെ അണു നശീകരണ സംവിധാനം തകരാറിലായതിനെ തുടർന്ന് ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാർ മുന്നിട്ടിറങ്ങിയാണ് അണു നശീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ഫയർഫോഴ്സ് അണുനശീകരണ ലായനി നൽകി. ജീവനക്കാരായ കെ.സി. രാജശേഖരൻ, സി.എസ്. സതീഷ്, കെ. അനിൽകുമാർ, എ.വി. സൂരജ്, ജി. ജിജോ, കെ.എസ്. ശശിഭൂഷൺ, എസ്.എസ്. സാബു, എൻ.കെ. രഞ്‌ജിത്ത്, സുരേഷ് എന്നിവർ എ.ടി.ഒ.ബഷീറി​ൻെറ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സ്​റ്റേഷൻ മാസ്​റ്റർ ഓഫിസ്, ഗ്യാരേജ്, വെഹിക്കിൾ മൂവ്മൻെറ്​, സെക്യൂരിറ്റി റൂം, സ്​റ്റാഫ് റൂമുകൾ, ഡിപ്പോ പരിസരം, യാത്രക്കാരുടെ ഇരിപ്പിടങ്ങൾ എന്നിവിടങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി ഓരോ മണിക്കൂർ ഇടവിട്ട് അണുനശീകരണം നടത്തി. തിങ്കളാഴ്ച മുതൽ സർവിസുകൾ പുനരാരംഭിക്കും. കോവിഡ് ചട്ടങ്ങൾ പൂർണമായി പാലിച്ച് ജീവനക്കാരും യാത്രക്കാരും സഹകരിക്കണമെന്ന് എ.ടി.ഒ മുഹമ്മദ് ബഷീർ അഭ്യർഥിച്ചു. ksrtc 26=7=2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.