പള്ളിക്കലിൽ പൊലീസ് അറസ്​റ്റ്​ ചെയ്ത പ്രതിക്ക് കോവിഡ് പോസിറ്റിവ്‌; മുഴുവൻ പൊലീസുകാർക്കും തിങ്കളാഴ്ച സ്രവപരിശോധന​

കിളിമാനൂർ: പള്ളിക്കൽ സ്​റ്റേഷൻ അതിർത്തിയിൽ കച്ചവടസ്ഥാപനത്തിൽ അതിക്രമിച്ചുകയറി അക്രമം കാട്ടിയയാൾക്ക് കോവിഡ് പോസിറ്റിവ്. അറസ്​റ്റിലും ചോദ്യംചെയ്യലിലും പ​െങ്കടുത്ത പൊലീസുകാരടക്കം സ്​റ്റേഷനിലെ മുഴുവൻ പേർക്കും തിങ്കളാഴ്​ച പള്ളിക്കൽ സി.എച്ച്.സിയിൽ സ്രവപരിശോധന നടത്തും. 18 നാണ് പള്ളിക്കൽസ്വദേശിയായ 54 കാരനെ കച്ചവടസ്ഥാപനം ആക്രമിച്ച കേസിൽ പള്ളിക്കൽ പൊലീസ് അറസ്​റ്റ്​ ചെയ്തത്. പള്ളിക്കൽ സി.എച്ച്.സിക്ക് സമീപത്തെ കടയിൽ ഇയാൾ അക്രമം കാട്ടിയെന്ന പരാതിയിലായിരുന്നു അറസ്​റ്റ്​. സ്​റ്റേഷനിലെത്തിച്ച് സി.ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. തുടർന്ന് വർക്കല എസ്.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കോവിഡ്​ പരിശോധനയിൽ പോസിറ്റിവായി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സ്​റ്റേഷനിൽ റിപ്പോർട്ട് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.