കപ്പൽപാത: തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്ന്

തിരുവനന്തപുരം: ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് സമുദ്രമേഖലയിൽ ആഗസ്​റ്റ്​ ഒന്നുമുതൽ നിലവിൽ വരുന്ന കപ്പൽപാത ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന പരമ്പരാഗത മീൻപിടിത്തക്കാരെയും യന്ത്രവത്​കൃത ബോട്ടിൽ പണിയെടുക്കുന്ന തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്ന് നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം. മത്സ്യസങ്കേതം കൂടുതലായി കാണപ്പെടുന്ന മേഖലയിലൂടെയാണ് കപ്പൽപാത നിശ്ചയിച്ചിരിക്കുന്നത്. ആഴക്കടലിലൂടെ മാത്രമേ കപ്പൽപാത അനുവദിക്കാവൂ എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും തയാറാകണമെന്ന് ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ, സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ എന്നിവർ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.