സിഗരറ്റ് നൽകാത്തതി​ന്​ കടയുടമക്ക്​ മർദനം; ഒരാൾ അറസ്​റ്റിൽ

ആറ്റിങ്ങൽ: സിഗരറ്റ് കടം നൽകാത്തതി​ൻെറ പേരിൽ കടയുടമയെ ക്രൂരമായി മർദിച്ച കേസിൽ ഒരാളെ കടയ്ക്കാവൂർ പൊലീസ് അറസ്​റ്റ്​ ചെയ്തു. പെരുംകുളം മിഷൻ കോളനിയിൽ സജി (41) ആണ് പിടിയിലായത്. മണമ്പൂർ സ്വദേശി താജുദ്ദീനെ(60) ക്രൂരമായി മർദിച്ച സംഭവത്തിലാണ് അറസ്​റ്റ്​. വെള്ളിയാഴ്ച വൈകീട്ട്​ 6.30 നാണ് സംഭവം. മണനാക്ക് പെരുംകുളത്ത് പലചരക്ക്​ വ്യാപാരം നടത്തുന്ന താജുദ്ദീനോട് സജി കടമായി സിഗരറ്റ് ആവിശ്യപ്പെട്ടു. നൽകാൻ തയാറാകാത്തതിൽ പ്രകോപിതനായാണ്​ ക്രൂരമായി മർദിച്ചത്. 7500 രൂപയും അപഹരിച്ചാണ് പ്രതി രക്ഷപ്പെട്ടത്. തുടർന്ന്​ നാട്ടുകാർ താജുദ്ദീനെ ആശുപത്രിയിൽ എത്തിച്ചു. കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യ​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ രാത്രിതന്നെ അറസ്​റ്റ്​ ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. arrest kadakkavoor saji (41) ഫോട്ടോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.