കണ്ടെയിനര്‍ ലോറിക്ക് പിറകിൽ ടെമ്പോ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്

കുളത്തൂപ്പുഴ: നിര്‍ത്തിയിരുന്ന മിനി കണ്ടെയ്നര്‍ ലോറിയില്‍ പിറികിൽ ടെംബോ വാന്‍ ഇടിച്ചുകയറി ഡ്രൈവര്‍ക്ക് പരിക്ക്. തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ ഡാലി കവലക്ക് സമീപം ​െവച്ചായിരുന്നു അപകടം. ടെമ്പോ ഡ്രൈവര്‍ തമിഴ്നാട് ആലംകുളം സ്വദേശി ശരത്തിനാണ് നിസ്സാര പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടുനീങ്ങിയ ലോറി 11 കെ.വി വൈദ്യുതി തൂണും സമീപവാസിയുടെ മതിലും തകര്‍ത്തു. തമിഴ്നാട്ടില്‍നിന്ന്​ പച്ചക്കറി തിരുവനന്തപുരത്തെത്തിച്ച് തിരികെ മടങ്ങുകയായിരുന്നു ടെമ്പോ. അഞ്ചലിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം അനുമതി അഞ്ചൽ: കോവിഡ് സമ്പർക്ക വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ അഞ്ചൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം പ്രവർത്തനാനുമതി. ടൗണിലെത്തുന്ന യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണിത്. എന്നാൽ, മെഡിക്കൽ സ്‌റ്റോറുകൾക്ക് ഇത് ബാധകമായിരിക്കില്ല. അഞ്ചൽ മേഖലയിൽ ഇതിനകം അമ്പതോളം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വ്യാപനം തടയുന്നതിന്​ പ്രദേശത്തെ പല ക്ലസ്​റ്ററുകളായി കണ്ട് നിരീക്ഷിച്ച് പ്രവർത്തനം സജീവമാക്കുന്നതിനുള്ള നടപടിയും പൊലീസ്, ആരോഗ്യം, പഞ്ചായത്ത് വകുപ്പുകൾ സംയുക്തമായി നടപ്പാക്കിത്തുടങ്ങി. അഞ്ചൽ ഈസ്​റ്റ് സ്കൂളിൻെറ പുതിയ മന്ദിരം ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് കേന്ദ്രമായി ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. പൊതുവിതരണ കേന്ദ്രം ശുചീകരിച്ചു കുളത്തൂപ്പുഴ: ഏഴംകുളം ജങ്ഷനിലെ കടകളും പൊതു വിതരണകേന്ദ്രവും യുവാക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. കഴിഞ്ഞദിവസം കോവിഡ് രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടെന്ന്​ കണ്ടെത്തിയ പ്രദേശമാണ് യുവാക്കളുടെ സമൂഹമാധ്യമ കൂട്ടായ്മയായ മലര്‍വാടിയുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനം നടത്തിയത്. മലര്‍വാടി പ്രവര്‍ത്തകരായ അഭിഷാന്‍, ശരത്ത്, ഷെറിന്‍, ലോയി പാപ്പച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.