തിരുവനന്തപുരം: കേരള സർവകലാശാലക്കുകീഴിൽ സ്വാശ്രയാടിസ്ഥാനത്തിൽ കാര്യവട്ടത്ത് പ്രവർത്തിക്കുന്ന യൂനിവേഴ്സിറ്റി കോളജ് ഒാഫ് എൻജിനീയറിങ് കോൺസ്റ്റിറ്റുവൻറ് കോളജാക്കാൻ ശിപാർശ. ബി.ടെക്കിനു പുറമെ ത്രിവത്സര ഒാണേഴ്സ് കോഴ്സുകളും എം.എസ് കോഴ്സുകളും ആരംഭിക്കും. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സോഫ്റ്റ്വെയർ എൻജിനീയറിങ് എന്നിവയിൽ ബി.എസ്സി ഒാണേഴ്സും ഡാറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ്, എൻറർപ്രണർഷിപ് എന്നിവയിൽ എം.എസ് കോഴ്സുമാണ് തുടങ്ങുക. യു.ജി.സിയുടെ അംഗീകാരത്തിന് വിധേയമായാകും ഇത്. സർവകലാശാലയിൽ എം.എ വിമൻസ് സ്റ്റഡീസ്, എം.എസ്സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്), െകമിസ്ട്രി (റേഡിയോ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി), ൈക്ലമറ്റ് ചെയ്ഞ്ച് ആൻഡ് ഡിസാസ്റ്റർ മാനേജ്മൻെറ്, ഫോറൻസിക് സയൻസ്, മാസ്റ്റർ ഒാഫ് ഡിസൈൻ, എം.എഡ് (എജുക്കേഷനൽ ടെക്നോളജി) തുടങ്ങിയ പി.ജി കോഴ്സുകളും ശിപാർശ ചെയ്തിട്ടുണ്ട്. ഇൻറർനാഷനൽ ഫിനാൻസ്, കണ്ടൻറ് റൈറ്റിങ്, വൈറൽ ഇൻഫർമാറ്റിക്സ്, സൈബർ ലോ, റഷ്യൻ ഫോർ കമ്യൂണിക്കേഷൻ, ജർമൻ ഫോർ കമ്യൂണിക്കേഷൻ, പ്രാഫഷനൽ ട്രാൻസ്ലേഷൻ, വാട്ടർ റിസോഴ്സ് മാനേജ്ൻെറ് തുടങ്ങിയവയിൽ പി.ജി ഡിേപ്ലാമ കോഴ്സിനും ശിപാർശയുണ്ട്. ശിപാർശകളിൽ ചർച്ച പൂർത്തിയാക്കി സിൻഡിക്കേറ്റിൻെറ അംഗീകാരത്തോടെ നടപ്പാക്കുമെന്ന് വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള, േപ്രാ-വൈസ്ചാൻസലർ ഡോ. പി.പി. അജയകുമാർ, സിൻഡിക്കേറ്റംഗങ്ങൾ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.