തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാർ സപ്ലൈകോ സൂപ്പർമാർക്കറ്റിലെ ജീവനക്കാരൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിൽ വിജിലൻസ് എഫ്.ഐ.ആർ സമർപ്പിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് പത്തനംതിട്ട വിജിലൻസ് അന്വേഷണ സംഘം എഫ്.ഐ.ആർ സമർപ്പിച്ചത്. ചിറ്റാർ സപ്ലൈകോ സൂപ്പർമാർക്കറ്റിലെ സെയിൽസ്മാൻ കൊല്ലം സ്വദേശി വി. ജയാഘോഷാണ് പ്രതി. അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരമാണ് കേസ്. 2009 ഒക്‌ടോബർ 25 മുതൽ 2012 മാർച്ച് 31 വരെ പ്രതി സാധനങ്ങളുടെ വിതരണത്തിൽ ക്രമക്കേട് നടത്തിയതായി ഒാഡിറ്റിൽ കണ്ടെത്തിയിരുന്നു. 8,18,917.93 രൂപ നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് സർക്കാർനിർദേശപ്രകാരമാണ് വിജിലൻസിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.