മനുഷ്യസ്നേഹത്തിന് കൊടിയുടെ നിറമില്ല; ഡി.വൈ.എഫ്.ഐ നേതാവിന് സഹായഹസ്തവുമായി സ്ക്രാപ്പ് ചലഞ്ചിലൂടെ യൂത്ത് കോൺഗ്രസ്​

കിളിമാനൂർ: മനുഷ്യസ്നേഹത്തിന് മുന്നിൽ രാഷ്​ട്രീയ പകപോക്കലോ കൊടിയുടെ നിറമോ പാടില്ലെന്ന് സ്വപ്രയത്നത്തിലൂടെ തെളിയിക്കുകയാണ് ഒരുകൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഇവരുടെ പ്രവർത്തനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് പ്രദേശവാസികൾ. നഗരൂർ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വ്യത്യസ്​തമായ പ്രവർത്തനത്തിലൂടെ മാതൃകയാകുന്നത്. അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ നേതാവിന് 'സ്ക്രാപ്പ് ചലഞ്ചി'ലൂടെ ചികിത്സാസഹായം സമാഹരിക്കുകയാണ് ഇവർ. ആഴ്ചകൾക്ക്മുമ്പ് റോഡപകടത്തിൽപെട്ട് തലയ്ക്കു ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡി.വൈ.എഫ്ഐ പ്രവർത്തകനും വെള്ളല്ലൂർ കൊപ്പത്തിൽ സ്വദേശിയുമായ ലെനി​ൻെറ ചികിത്സാ ധനസഹായത്തിനായാണ്​ സ്ക്രാപ്പ് എന്ന ചലഞ്ചിലൂടെ രംഗത്തെത്തിയത്. വീടുകളിൽനിന്ന് ഉപയോഗശൂന്യമായ പാഴ്വസ്തുക്കൾ യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശേഖരിച്ച് അത് വിറ്റ് കിട്ടുന്ന തുക ചികിത്സക്കായി നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ അനന്തുകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മനു പാളയം, പ്രിൻസ് ആലത്തുകാവ്, രോഹൻ നഗരൂർ, സജീർ നഗരൂർ എന്നിവരുടെയും യൂനിറ്റ് പ്രസിഡൻറുമാരുടെയും നേതൃത്വത്തിലാണ് ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിക്കുന്നത്. ചിത്രവിവരണം: kmr pho-24 - 1 a യൂത്ത് കോൺഗ്രസി​ൻെറ നേതൃത്വത്തിലാരംഭിച്ച സ്ക്രാപ്പ് ചലഞ്ച് പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.