വാഹനത്തിൽനിന്ന്​ മത്സ്യം വാങ്ങിയവർ നിരീക്ഷണത്തിൽ കഴിയണം

കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രദേശത്ത് മത്സ്യവിൽപനക്കാരനും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചു. നിലമേൽ പഞ്ചായത്തിൽനിന്ന്​ വാഹനത്തിലെത്തിച്ചാണ്​ പറണ്ടക്കുഴി, തട്ടത്തുമല, ചെമ്പകശ്ശേരി വാർഡുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലൂടെ മത്സ്യവിൽപന നടത്തിയത്​. മത്സ്യം വാങ്ങിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജൂലൈ അഞ്ചുമുതൽ 15 ദിവസം ഈ വാഹനത്തിൽനിന്ന്​ മത്സ്യം വാങ്ങിയിട്ടുള്ളവരാണ് വീട്ടിൽ നിരീഷണത്തിൽ കഴിയേണ്ടത്. വാഴോട്, ചെറാട്ടുകുഴി, പറണ്ടക്കുഴി, വട്ടപ്പച്ച, തട്ടത്തുമല, തട്ടത്തുമല ലക്ഷംവീട്, മറവകുഴി, കൈലാസംകുന്ന്, പെരുംകുന്നം എന്നീ സ്ഥലങ്ങളിലൂടെയാണ് മത്സ്യവിൽപന വാഹനം സ്ഥിരമായി കടന്നുപോകുന്നത്. പനി, ചുമ, തലവേദന ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തണമെന്ന്​ വാർഡ്​ അംഗങ്ങളായ ജി.എൽ. അജീഷ്, ജി. രതീഷ്, കെ.എസ്​. ഷിബു എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.