പൂന്തുറ: ആൻറിജന്‍ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണി അടക്കമുള്ളവര്‍ തൊട്ടടുത്ത കോവിഡ് സൻെററുകളിൽ എത്താന്‍ ആംബുലൻസ് കാത്തിരുന്നത് മണിക്കൂറുകള്‍. ഇതിനിടെ വൃദ്ധ ബോധംകെട്ട് വീണു. ബുധനാഴ്ച പൂന്തുറ ഹെല്‍ത്ത് കമ്യൂണിറ്റി സൻെററിലായിരുന്നു സംഭവം. ആൻറിജന്‍ പരിശോധനക്കായി രാവിലെ മുതല്‍ കമ്യൂണിറ്റി സൻെററിൽ ആളുകള്‍ എത്തിയിരുന്നു. 55 പേരുടെ ആൻറിജന്‍ പരിശോധന നടത്തിയപ്പോൾ 22പേർക്ക് രോഗം സ്ഥിരീകരിച്ചു. പോസിറ്റിവായവർ ആശുപത്രി വരാന്തയില്‍ നില്‍ക്കണമെന്നും ആംബുലന്‍സ് ഉടന്‍ എത്തുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇത് അനുസരിച്ച് കുട്ടികള്‍ ഉൾപ്പെെടയുള്ളവര്‍ മണിക്കൂറോളം കാത്തുനിന്നിട്ടും ആംബുലന്‍സുകള്‍ വന്നില്ല. ഇതിനിടെ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്ന പ്രായമായ സ്ത്രീ ബോധം കെട്ടുവീണു. പുറത്ത് നിന്നവര്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതോട ആരോഗ്യപ്രവര്‍ത്തകര്‍ ഇവര്‍ക്ക് ഡ്രിപ്പ് നല്‍കി. നാട്ടുകാർ ചിലർക്ക് ഭക്ഷണവും വെള്ളവും നല്‍കി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഒരു ആംബുലന്‍സ് എത്തി ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലം എം.എല്‍.എ വി.എസ്. ശിവകുമാർ ആരോഗ്യപ്രവര്‍ത്തരുമായി ഫോണില്‍ ബന്ധപ്പെെട്ടങ്കിലും പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞാണ് മറ്റുള്ള ആംബുലന്‍സുകള്‍ എത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ആംബുലന്‍സുകള്‍ എത്തി മറ്റുള്ളവരെ തൊട്ടടുത്ത് കോവിഡ് സൻെറര്‍ പ്രവര്‍ത്തിക്കുന്ന പൂന്തുറ സൻെറ്തോമസ് സ്കൂളിലേക്ക് മാറ്റി. വ്യാഴാഴ്ച ആംബുലന്‍സുകള്‍ ആശുപത്രിയില്‍ എത്തിയ ശേഷം മാത്രം ആൻറിജന്‍ പരിശോധനകള്‍ നടത്തിയാല്‍ മതിയെന്നും അെല്ലങ്കില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും ആശുപത്രി വികസന കമ്മിറ്റി അംഗം പൂന്തുറ ദിലീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.