ഭൂമി വിലക്കെടുക്കൽ നിയമം അപകടകരം -ആർ.എസ്​.പി

തിരുവനന്തപുരം: സർക്കാറുമായി ഉടമസ്​ഥാവകാശ തർക്കമുള്ള ഭൂമി വിലയ്​ക്കെടുക്കാൻ​ നിയമം കൊണ്ടുവരാനുള്ള നീക്കം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന്​ ആർ.എസ്​.പി. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി നഷ്​ടപരിഹാരം നൽകാതെ സർക്കാറിന്​ തിരിച്ചെടുക്കാ​െമന്ന​ നിയമം നിലനിൽക്കെ, വിലകൊടുത്ത്​ വാങ്ങാനുള്ള നടപടി അഴിമതിയിലേക്കാണ്​ വിരൽചൂണ്ടുന്നത്​. ശബരിമല വിമാനത്താവളത്തിന്​വേണ്ട ഭൂമിക്കായി​ ചെറുവള്ളി എസ്​റ്റേറ്റ്​ ഏറ്റെടുക്കുന്നതിനു​ പകരം പണം നൽകാനുള്ള തന്ത്രത്തി​ൻെറ ഭാഗമാണ്​ നിയമനിർമാണമെന്നും സംസ്​ഥാന സെക്രട്ടറി എ.എ. അസീസ്​, എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.