നേമം: യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ അറസ്റ്റിലായ . ശാന്തിവിള വാറുവിളാകത്ത് വീട്ടില്‍ ജാഷി എന്ന് വിളിക്കുന്ന അഫ്‌സല്‍ (28) ആണ് പിടിയിലായത്. എക്‌സൈസ് സംഘത്തിന് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയെന്ന വിരോധത്തില്‍ മേലാംകോട് സ്വദേശി അനന്തുവിനെയാണ് ഇയാള്‍ ഉള്‍പ്പെട്ട സംഘം ആക്രമിച്ചത്. നേമം, നരുവാമൂട് സ്റ്റേഷനുകളിയായി 10ലേറെ കേസുകളിലെ പ്രതിയാണ് അഫ്‌സല്‍. നേമം സി.ഐ സുഭാഷ്‌കുമാര്‍, എസ്.ഐമാരായ ബി. ദീപു, വിനീത, എ.എസ്.ഐ അജിത്കുമാര്‍, സി.പി.ഒമാരായ ഹരീഷ്‌കുമാര്‍, ലതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. AFSAL__ nemom arrest ചിത്രവിവരണം: റിമാന്‍ഡിലായ അഫ്‌സല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.