കരവാരം, ഒറ്റൂർ പഞ്ചായത്തുകളിലായി മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു; നിയന്ത്രണം കർശനമാക്കി

കല്ലമ്പലം: കരവാരം, ഒറ്റൂർ പഞ്ചായത്തുകളിലായി മൂന്നുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ സമീപ പഞ്ചായത്തുകളിൽ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. കരവാരത്ത് കല്ലമ്പലം സ്വദേശികളായ അമ്മക്കും മകനുമാണ് രോഗബാധയുണ്ടായത്. ഇവരുടെ മറ്റൊരു മകനായ പൊലീസ്​ ഉദ്യോഗസ്ഥ​ൻെറ അപകടത്തെ തുടർന്ന്​ ജൂലൈ ഏഴു മുതൽ മെഡിക്കൽ കോളജിലായിരുന്നതിനാൽ കരവാരത്ത് മറ്റാരുമായും സമ്പർക്കത്തിലേർപ്പെട്ടിട്ടില്ല. ഒറ്റൂരിൽ മൂങ്ങോട് സ്വദേശിനിയായ 65 കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരും ജൂലൈ 11 മുതൽ ഭർത്താവി​ൻെറ ചികിത്സാർഥം മെഡിക്കൽ കോളജിലായിരുന്നു. ഇവർക്കും ഒറ്റൂരിലെ മറ്റാരുമായും സമ്പർക്കമില്ല. എങ്കിലും കല്ലമ്പലം പൊലീസ്​ ബോധവത്കരണവും കർശന നിയന്ത്രണവും ഏർപ്പെടുത്തി. 1595331646312_0_IMG-20200721-WA0007 കെ.ടി.സി.ടി കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽനിന്ന് ബി.എഡ് 2020 പരീക്ഷയിൽ ഒന്നാം സ്ഥാനവും കേരള യൂനിവേഴ്സിറ്റി തലത്തിൽ മൂന്നാം സ്ഥാനവും 90 ശതമാനം മാർക്ക്​ നേടി ഡിസ്​റ്റിങ്​ഷനും കരസ്ഥമാക്കിയ ശ്രുതി പി.നായർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.