അപകടത്തിൽപെട്ട ഓേട്ടാ െഡ്രെവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി കുണ്ടറ: നിയന്ത്രണംവിട്ട് മതിലിലിടിച്ച് ഓട്ടോയിൽ കുടുങ്ങിയ ൈഡ്രവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചെറുമൂട് സ്വദേശി ഗിരീഷിനെ(35)യാണ് ഹൈേഡ്രാളിക് ഉപകരണം ഉപയോഗിച്ച് കുണ്ടറ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ജോൺസൻെറ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അരുൺരാജ്, അനിൽകുമാർ, ഷിനു, വിനോദ്, ടൈറ്റസ് സോബേഴ്സ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.100 കിടക്കകളുമായി കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രം (ചിത്രം)കുണ്ടറ: ഇളമ്പള്ളൂർ പഞ്ചായത്തിൻെറ മേൽനോട്ടത്തിൽ 100 കിടക്കകളുമായി കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രം ഗുരുദേവ ഓഡിറ്റോറിയത്തിൽ പ്രവർത്തനസജ്ജമായി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജലജഗോപൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഗോപകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ ഷൈലമധു, ഗിരീഷ്കുമാർ, റജില ലത്തീഫ്, സെക്രട്ടറി സ്റ്റീഫൻ മോത്തീസ്, അനിതകുമാരി, ഷീബുഗോപിനാഥ്, സുശീല, അരുൺ, ജയൻ എന്നിവർ പങ്കെടുത്തു. 24 മണിക്കൂറും ഡോക്ടറുടെയും ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും സേവനം ലഭിക്കും. ഭക്ഷണവും ഇവിടെത്തന്നെ തയാറാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. ആവശ്യമെങ്കിൽ നൂറ് പേരെക്കൂടി ഉൾക്കൊള്ളാവുന്ന മറ്റൊരു കേന്ദ്രംകൂടി സജ്ജീകരിക്കാനുള്ള ശ്രമവും നടത്തും. പ്രശംസപത്രം നൽകുംകൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണസമിതി 25ാം വാർഷികം പ്രമാണിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് വാങ്ങിയ കുട്ടികളെ പ്രശംസപത്രം നൽകി ആദരിക്കും. അർഹരായ വിദ്യാർഥികൾ മാർക്ക് ലിസ്റ്റിൻെറ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം 24ന് മുമ്പ് അപേക്ഷിക്കണം. വിലാസം: കേരള മനുഷ്യാവകാശ സംരക്ഷണസമിതി, സംസ്ഥാന ഓഫിസ്, അയത്തിൽ-പള്ളിമുക്ക് റോഡ്, കൊല്ലം 691021, ഫോൺ: 9388085000. സംസ്ഥാന പ്രസിഡൻറ് അയത്തിൽ അൻസർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജി. ശങ്കർ, ഷിബുറാവുത്തർ, ഷാഹിദ ലിയാക്കത്ത്, ജോൺ വർഗീസ് പുത്തൻപുര, കൊല്ലം സുകു, കിഷോർ, ഗോകുൽ മഠത്തിൽ, നൂറുൽ ഹമീദ് എന്നിവർ സംസാരിച്ചു. സാമൂഹികവിരുദ്ധ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്ചാത്തനൂർ: മീനാട് കിഴക്ക് ചന്തമുക്കിൽ സാമൂഹികവിരുദ്ധരുടെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. മീനാട് കിഴക്കുംകര മുട്ടലുവിള വീട്ടിൽ ശശാങ്കൻെറ മകൻ സജിൻലാൽ (25), കല്ലുംതൊടിയിൽ വീട്ടിൽ വിനോദ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീനാട് കിഴക്കുംകര ചന്തക്കുസമീപം ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.