മാക്കുളം പാലം ഇന്ന് തുറക്കും

മാക്കുളം പാലം ഇന്ന് തുറക്കും (ചിത്രം)പത്തനാപുരം: പുനർനിർമിച്ച മാക്കുളം പാലത്തി​ൻെറ ഉദ്ഘാടനം ബുധനാഴ്ച നടക്കും. പള്ളിമുക്ക് - മുക്കടവ് പാതയിൽ ഒരു കോടി മുപ്പത്തിയെട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പുനർനിർമിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് 1930ൽ പണിത പഴയപാലം കഷ്​ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയിലുള്ളതായിരുന്നു. വൈകീട്ട്​ നാലിന് കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം നിര്‍വഹിക്കും. പിറവന്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ ലത സോമരാജൻ അധ്യക്ഷതവഹിക്കും.വെർച്വൽ യോഗംപത്തനാപുരം: പ്രവാസി ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ വെർച്വൽ യോഗം സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദലി കുണ്ടയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആഷീര്‍ ബാവ അധ്യക്ഷതവഹിച്ചു. അബൂസിയർ പത്തനാപുരം, ഹനീഫ എന്നിവർ സംസാരിച്ചു.വിളക്കുടി ഗ്രാമപഞ്ചായത്തില്‍ നിയന്ത്രണം ശക്തം(ചിത്രം)കുന്നിക്കോട്: കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ വിളക്കുടി ഗ്രാമപഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഇതുവരെ പതിമൂന്ന് കോവിഡ് പോസിറ്റിവ് കേസുകളാണുള്ളത്. ആറുപേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞദിവസം ഇളമ്പല്‍ എലിക്കോട് സ്വദേശിയായ മധ്യവയസകന് ഉറവിടം നിര്‍ണയിക്കാന്‍ കഴിയാത്ത രോഗബാധ ഉണ്ടായതാണ് ഒടുവിലത്തേത്​. പ്ലംബിങ്​ ജോലിയുമായി ബന്ധപ്പെട്ട്​ ഇയാള്‍ നിരവധി സ്ഥലങ്ങളില്‍ പോയിട്ടുള്ളതായാണ് വിവരം. മത്സ്യവ്യാപാര സ്ഥാപനത്തിലെ ഡ്രൈവർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കണ്ടെയ്ൻമൻെറ്​ മേഖലയാക്കിയത്. കുന്നിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടർമാരും മൂന്ന് പാരാമെഡിക്കൽ ജീവനക്കാരും നിലവില്‍ നീരിക്ഷണത്തിലാണ്‌. രോഗികളുടെ സാന്നിധ്യമുണ്ടായ സ്ഥലങ്ങളെല്ലാം അണുമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കുന്നിക്കോട്, ഇളമ്പൽ, കാര്യറ അടക്കമുള്ള പഞ്ചായത്തിലെ പ്രധാന ടൗണുകളെല്ലാം നിശ്ചലമാണ്. പഞ്ചായത്തിൻെറ നേതൃത്വത്തിൽ മുഴുവൻ വാർഡിലും അനൗണ്‍സ്മൻെറുകളും ബോധവത്​കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. വിളക്കുടിയില്‍ പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തിലെ പ്രധാനകേന്ദ്രങ്ങളായ കുന്നിക്കോടും കാര്യറയും വിവിധ സംഘടനകളുടെ മേല്‍നോട്ടത്തില്‍ അണുമുക്തമാക്കി. ആരോഗ്യവകുപ്പി​ൻെറയും പഞ്ചായത്തി​ൻെറയും മേല്‍നോട്ടത്തില്‍ ക്ലോറിനേഷനാണ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.