വഴിയടച്ചു; തീരവാസികൾ ഒറ്റപ്പെട്ടു

വഴിയടച്ചു; തീരവാസികൾ ഒറ്റപ്പെട്ടു ഇരവിപുരം: കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ച മയ്യനാട് പഞ്ചായത്തിലെ താന്നി പാലവും കോർപറേഷനിൽപെട്ട ഇരവിപുരം പാലവും തീരദേശ റോഡും പൊലീസ് അടച്ചതോടെ താന്നി തീരദേശവാസികൾ ഒറ്റപ്പെട്ടു. വഴിയടച്ച സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടില്ലാത്തതിനാൽ തീരദേശവാസികൾക്ക് അടിയന്തരഘട്ടങ്ങളിൽപോലും പുറത്തേക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ്. താന്നി പാലം അടച്ചതോടെ മയ്യനാട്ടെ സർക്കാർ ആശുപത്രിയിലേക്കുപോലും പോകാനാകുന്നില്ല. കൊല്ലം ഭാഗത്തേക്ക് പോകണമെങ്കിൽ ഇരവിപുരത്തെ പാലവും കാക്കത്തോപ്പിൽ റോഡും അടച്ചിരിക്കുന്നതിനാൽ ബുദ്ധിമുട്ടാണ്​. ആശുപത്രിയിലേക്കും മറ്റും പോകുന്നവരെ കടത്തിവിടുന്നതിനായി റോഡ് അടച്ചിരിക്കുന്ന ഭാഗങ്ങളിൽ പൊലീസിനെ വിന്യസിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.