നാഗര്‍കോവില്‍: കന്യാകുമാരി സാഗരസംഗമത്തിലും കുഴിത്തുറ താമ്രപര്‍ണി നദിക്കരയിലും വാവുബലി പിതൃതര്‍പ്പണത്തിനായി ഒത്തുകൂടുന്ന പതിനായിരങ്ങളുടെ കാഴ്ചക്ക് കൊറോണക്കാലം വിരാമം നല്‍കി; ചടങ്ങുകള്‍ വീടുകളിലും സമീപത്തെ ക്ഷേത്രക്കുളങ്ങളിലും ചെറിയ കനാലുകളിലുമായി ഒതുങ്ങി. ആളൊഴിഞ്ഞ കന്യാകുമാരിയിലും കുഴിത്തുറ, തൃപ്പരപ്പ്, മണ്ടയ്ക്കാട് എന്നിവിടങ്ങളില്‍ പൊതുജനപ്രവേശനം തടഞ്ഞ് പൊലീസ് നിരീക്ഷണവുമുണ്ടായിരുന്നു. ബഹുഭൂരിപക്ഷം ആളുകള്‍ അവരവരുടെ വീടുകളില്‍ ബലിതര്‍പ്പണം നടത്തിയപ്പോള്‍ ചിലര്‍ സമീപത്തെ ക്ഷേത്രക്കുളത്തില്‍ കോവിഡ് പ്രൊട്ടോകോള്‍ അനുസരിച്ച് തര്‍പ്പണം നടത്തി. ചിത്രം: VaubaliPitrutharppanam കൊറോണക്കാലമായതിനാല്‍ വാവുബലി പിതൃതര്‍പ്പണത്തിന് മാസ്‌ക് ധരിച്ച് കാര്‍മികത്വം വഹിക്കുന്നയാള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.