ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ: ഹംദാൻ ഫൗണ്ടേഷൻ മന്ദിരങ്ങൾ ഏറ്റെടുത്തു (ചിത്രം) ആയൂർ: കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ സജ്ജീകരീക്കുന്നതിന് ഇളമാട് പഞ്ചായത്തിലെ കാരാളികോണം കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി ചെയർമാനായ ഹംദാൻ ഫൗണ്ടേഷൻ മന്ദിരങ്ങൾ ഏറ്റെടുത്തു. 130 കിടക്കകൾ സജ്ജീകരിച്ചു. ബുധനാഴ്ച വൈകീട്ടോടെ ട്രീറ്റ്മൻെറ് സൻെറർ പ്രവർത്തനസജ്ജമാകുമെന്ന് അധികൃതർ പറഞ്ഞു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡൻറ് എസ്. ചിത്രയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി, കൊട്ടാരക്കര തഹസിൽദാർ സി. പത്മചന്ദ്രക്കുറുപ്പ്, ജി. നിർമൽകുമാർ, ബ്ലോക്ക് സെക്രട്ടറി വിമൽചന്ദ്രൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. സാബു. പി.എൽ, ഇളമാട് മെഡിക്കൽ ഓഫിസർ ഡോ. ജിസ്ന വിജയ്, വെളിനല്ലൂർ മെഡിക്കൽ ഓഫിസർ ഡോ. അനിത, കോവിഡ് നോഡൽ ഓഫിസർ ആർ. ഷിജു, വില്ലേജ് ഓഫിസർ ആർ. ജലജ എന്നിവർ പങ്കെടുത്തു. അരിപ്പ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെറർ കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെററായി അരിപ്പ പട്ടികവര്‍ഗ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഒരുക്കി. അണുനശീകരണം നടത്തി ശുദ്ധീകരിച്ച കെട്ടിടത്തിലെ മുറികളിൽ അറ്റകുറ്റപ്പണികള്‍ നടത്തി. കുളിമുറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയ സ്കൂളില്‍ 100 കിടക്കകള്‍ സജജീകരിക്കാന്‍ കഴിയുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാബീവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.