സ്വര്‍ണക്കടത്ത് വർധിച്ചത് സ്വര്‍ണത്തിൻെറ തീരുവ കൂട്ടിയതോടെ ശംഖുംമുഖം: രാജ്യത്തേക്കുള്ള സ്വര്‍ണക്കടത്ത് വർധിക്കാന്‍ പ്രധാന കാരണം കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിൻെറ തീരുവ കുത്തനെ ഉയര്‍ത്തിയത്. സ്വര്‍ണത്തിന് 10 ശതമാനം കസ്റ്റംസ് തീരുവ ഉണ്ടായിരുന്നയിടത്ത് 2.5 ശതമാനത്തിൻെറ വർധനകൂടി വരുത്തിയിരുന്നു. പത്ത് ശതമാനം തീരുവ നിന്നപ്പോള്‍ തന്നെ പകുതിയിലധികം സ്വര്‍ണം അനധികൃതമായി കടത്തുകയും ചെറിയ ഒരു ശതമാനം സ്വര്‍ണത്തിന് മാത്രം തീരുവ അടച്ച് ഇറക്കിയിരുന്ന സ്വര്‍ണക്കടത്ത് മാഫിയയാണ് കൂടുതല്‍ ലാഭം കിട്ടുമെന്ന് കണ്ടതോടെ പുത്തന്‍ തന്ത്രങ്ങളുമായി രംഗത്തെത്തിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതിനിടെ എയര്‍കസ്റ്റംസും ഡി.ആര്‍.ഐയും ചേര്‍ന്ന് പിടികൂടിയത് 280 കിലോ സ്വര്‍ണമാണ്. എന്നാല്‍ ഇതിൻെറ അഞ്ച് ഇരട്ടിയിലധികം സ്വര്‍ണം കേന്ദ്ര ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് പുറത്തേക്ക് കടത്തിതായി കെണ്ടത്തിയിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന് 37,000 രൂപക്ക് മുകളില്‍ വില എത്തിയതോടെ തീരുവ അടക്കാതെ എത്തിയ ടണ്‍കണക്കിന് സ്വര്‍ണമാണ് രാജ്യത്തെ ജ്വല്ലറികള്‍ വഴി വിറ്റഴിച്ചത്. ഒരോ മാസവും ശരാശരി 15 ടണ്ണിലധികം സ്വര്‍ണം നിയമവിരുദ്ധമായി വില്‍പന നടത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ മൂന്ന് ശതമാനം ജി.എസ്.ടിയും 10 ശതമാനം കസ്റ്റംസ് തീരുവയും ഉൾപ്പെടെ 13 ശതമാനം നികുതിയാണ് സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ നല്‍കേണ്ടത്. എന്നാല്‍ കസ്റ്റംസ് തീരുവ 2.5 ശതമാനം ഉയര്‍ത്തിയതോടെ 15.5 ശതമാനമായി ഇത് ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണവിപണി കേരളമാെണന്ന് തിരിച്ചറിഞ്ഞതോടെയാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കടത്ത് വർധിച്ചത്. പിടിക്കപ്പെടുമെന്ന് കണ്ടാല്‍ സ്വര്‍ണം വിമാനത്താവളത്തിലും വിമാനത്തിലും ഉപേക്ഷിച്ച് കടന്നുകളയുന്നവരുടെ എണ്ണവും സംസ്ഥാനത്ത് വർധിച്ചു. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഇത്തരത്തില്‍ മാത്രം ഉപേക്ഷിച്ച് കടന്നത് 400 കിലോയിലധികം സ്വര്‍ണമാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാത്രം ഇത്തരത്തില്‍ കണ്ടത്തിയത് 60 കിലോയിലധികം സ്വര്‍ണമാണ്. നികുതി അടക്കാതെ സ്വര്‍ണം രാജ്യത്തേക്ക് എത്തുന്നത് വഴി സര്‍ക്കാറിന് നികുതി ഇനത്തില്‍ കിട്ടേണ്ട വന്‍ തുകയാണ് നഷ്ടമാകുന്നത്. രാജ്യത്തെ കസ്റ്റംസ് നിയമമനുസരിച്ച് തീരുവ ഉയരുന്നതിന് മുമ്പ് വിദേശത്ത് ആറുമാസത്തിലധികം താമസിച്ച് മടങ്ങുന്ന ഒരാള്‍ക്ക് നിയമപരമായി ഒരു കിലോ സ്വര്‍ണം 3.5 ലക്ഷം നികുതി നല്‍കിയാല്‍ കൊണ്ടുവരാനുള്ള അനുമതി ഉണ്ടായിരുന്നു. തീരുവ ഉയര്‍ന്നതോട ഇത് 38.5 ശതമാനമായി ഉയര്‍ന്നു. ഇത്തരത്തില്‍ കൊണ്ടുവരുന്നതിന് ഉപാധികളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.