ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്ക് കസ്​റ്റഡിയിലെടുത്തു

അഞ്ചൽ: ഒരാഴ്ചയിലേറെയായി വഴിയിൽ ഉപേക്ഷിക്കപ്പെട്ട തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഇരുചക്രവാഹനം പൊലീസ് കസ്​റ്റഡിയിലെടുത്തു. വിളക്കുപാറ ഓസ്കാർ ജങ്ഷനിൽ ഓയിൽപാം എസ്​റ്റേറ്റിൻെറ മെയിൻ ഗേറ്റിന് സമീപം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ തടസ്സമായ നിലയിലാണ് വാഹനം കിടന്നിരുന്നത്. 'മാധ്യമം' വാർത്തയെത്തുടർന്ന് കഴിഞ്ഞദിവസം ഉച്ചയോടെ ഏരൂർ പൊലീസ് പിക്-അപ് വാഹനവുമായെത്തിയാണ് ഇത് കയറ്റിക്കൊണ്ടുപോയത്. കോവിഡ് രോഗികളുടെയും പകർച്ചപ്പനി ബാധിതരുടെയും എണ്ണം കൂടുതലുള്ള പ്രദേശമാണിവിടം. തമിഴ്നാടുമായി അടുത്തുകിടക്കുന്ന പ്രദേശമായതിനാൽ രഹസ്യമായി വന്ന ആരെങ്കിലുമാണോ ഇരുചക്രവാഹനം ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞതെന്ന ആശങ്ക നാട്ടുകാരിലുണ്ട്. ഏരൂർ പൊലീസ് അന്വേഷണമാരംഭിച്ചു. ബൈക്ക് മോഷണം പോയി വെളിയം: വീടിനുമുന്നിലെ റോഡരികിൽ പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയി. വെളിയം കോളനിയിൽ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പൂയപ്പള്ളി പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.