ആരോഗ്യപ്രവർത്തകരെ ഒറ്റപ്പെടുത്തുന്നത് സാമൂഹികവിരുദ്ധ പ്രവർത്തനം-മുഖ്യമന്ത്രി തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീടുകളിൽ ക്വാറൻറീനിൽ കഴിയുന്ന ആരോഗ്യപ്രവർത്തകരെ ഒറ്റപ്പെടുത്തുന്നതും കുറ്റപ്പെടുത്തുന്നതും സാമൂഹികവിരുദ്ധ പ്രവർത്തനമാണെന്ന് മുഖ്യമന്ത്രി. ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നതായി പരാതികൾ ഉയരുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യുന്നത് ഏറ്റവും വലിയ മനുഷ്യസേവനമാണ്. കുറ്റപ്പെടുത്തുന്നവര്‍ക്ക് രോഗം വന്നാലും ഇവരേ പരിചരിക്കാനുണ്ടാവൂ. അവര്‍ നാടിനുവേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അനാവശ്യമായി അവിവേകം കാണിക്കാന്‍ ആരും തയാറാകരുത്. അത്തരക്കാരെ പിന്തിരിപ്പിക്കാന്‍ നാട്ടുകാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ച ഡോക്ടർമാരും നഴ്സുമാരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്വയം മുന്നോട്ടുവരണം. പ്രത്യേക സാഹചര്യത്തിൽ ജോലി കുറവുള്ള ഡോക്ടർമാരും നഴ്സുമാരും ആരോഗ്യവകുപ്പുമായി സഹകരിച്ച് മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ രോഗവ്യാപനം തടയാൻ ക്ലസ്റ്റർ കെണ്ടയ്ൻമൻെറ് സ്ട്രാറ്റജി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി. വ്യാഴാഴ്ച വരെ കേരളത്തില്‍ നിലവിലുള്ളത് 10 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഉള്‍പ്പെടെ 84 ക്ലസ്റ്ററുകളാണ്. ഇവ രൂപപ്പെട്ട സ്ഥലങ്ങളിലും രൂപപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും കേന്ദ്രീകൃത രീതിയില്‍ ലോക്ഡൗണ്‍ നടപ്പാക്കും. പലയിടങ്ങളിലും ജാഗ്രത കാറ്റില്‍പറത്തുന്ന തരത്തിലുള്ള തിക്കും തിരക്കുമുണ്ടാകുന്നുണ്ട്. എറണാകുളത്തും വടക്കന്‍ ജില്ലകളിലും ബസുകളില്‍ അമിതമായി തിരക്കുണ്ടാകുന്നുണ്ട്. നിയമനടപടികൾക്ക് പകരം ഓരോരുത്തരും ശ്രദ്ധിക്കുക എന്നതാണ് പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.