മുക്കത്തെ ഹൈമാസ്​റ്റ് അറ്റകുറ്റപ്പണി നടത്തണം

(ചിത്രം) മയ്യനാട്: തീരദേശവാസികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്ന മയ്യനാട് മുക്കത്തെ ഹൈമാസ്​റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കരാറുകാരൻ കടത്തിക്കൊണ്ടുപോയ ലൈറ്റുകൾ തിരികെ കൊണ്ടുവരാൻ നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഹൈമാസ്​റ്റിൻെറ തൂണിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. തീരദേശ വികസന കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലൈറ്റിൻെറ തൂണ് മാത്രമാണ് ഇപ്പോഴുള്ളത്. അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ ലൈറ്റ് കൊണ്ടുപോയിട്ട് വർഷങ്ങൾ കഴിഞ്ഞു. കരാറുകാരനെതിരെ പൊലീസ് കേസ് എടുക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുര്യൻ ആവശ്യപ്പെട്ടു. വ്യാജ പ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കണം കരുനാഗപ്പള്ളി: പുതിയകാവിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുഴുവന്‍ വ്യാപാരികളെയും രോഗികളായി ചിത്രീകരിച്ച്​ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കരുനാഗപ്പള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മേഖല പ്രസിഡൻറ് ഡി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നിജാം ബഷി, ജില്ല വര്‍ക്കിങ് പ്രസിഡൻറ് എ.എ. കലാം, സുബ്രു എന്‍. സഹദേവ്, നജീം, വി. വിനോദ്, മുഹമ്മദ്കുഞ്ഞ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.