കോവിഡ് പ്രതിരോധവും പദ്ധതി നിര്‍വഹണവും താളംതെറ്റി -യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍

കരുനാഗപ്പള്ളി: കോവിഡ് പ്രതിരോധം ഊർജിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും സംസ്ഥാനത്ത് ഏറ്റവുംകുറച്ച്​ പണം ചെലവഴിച്ചത്​ കരുനാഗപ്പള്ളി നഗരസഭയാണെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. താലൂക്ക് ആശുപത്രിയില്‍ ദ്രുത പരിശോധന കിറ്റും, ആൻറിജന്‍ ടെസ്​റ്റ്​ കിറ്റുകളും ലഭ്യമാക്കാനും ചികിത്സ കേന്ദ്രങ്ങള്‍ വാര്‍ഡ്​ തലത്തില്‍ ആരംഭിക്കാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. അശാസ്ത്രീയമായി എസ്​റ്റിമേറ്റ് തയാറാക്കിയതിനാല്‍ മിക്കറോഡുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞി​ട്ടില്ലെന്ന്​ പ്രതിപക്ഷ പാര്‍ലമൻെററി പാര്‍ട്ടി നേതാവ് എം.കെ. വിജയഭാനു, കൗണ്‍സിലര്‍മാരായ എസ്. ശക്തികുമാര്‍, ബി. മോഹന്‍ദാസ്, സുനിത സലിംകുമാര്‍, ശോഭജഗദപ്പന്‍, പി. തമ്പാന്‍, ബി. ഉണ്ണികൃഷ്ണന്‍, ജി. സാബു, പ്രീതിരമേശ്, ബേബിജെസ്‌ന, ആശാഅനില്‍, എല്‍. ദീപ്തി എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.