(ചിത്രം) കടയ്ക്കൽ: ചിതറ പഞ്ചായത്തിലെ വേങ്കോട്- പ്ലാമൂട് മണ്ണറക്കോട് റോഡിൻെറ നിർമാണോദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉമൈബാ സലാം അധ്യക്ഷത വഹിച്ചു. എസ്. ബുഹാരി, കരകുളം ബാബു, ജെ.സി. അനിൽ, മടത്തറ അനിൽ, കെ.ബി. ശബരീനാഥ്, ബിനോയ് എസ്. ചിതറ, പേഴുംമൂട് സണ്ണി, ബി.ജി.കെ. കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. സമൂഹ വ്യാപന ഭീഷണി: മത്സ്യ വ്യാപാരികളടക്കം കച്ചവടക്കാരുടെ സാമ്പിളുകള്‍ ശേഖരിച്ചു. കുളത്തൂപ്പുഴ: സമീപ പഞ്ചായത്തുകളില്‍ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിക്കുകയും ചെയ്തതോടെ കുളത്തൂപ്പുഴയില്‍ ജാഗ്രത കര്‍ശനമാക്കി. ഏരൂര്‍ പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുമായി ഇടപഴകിയവര്‍ കുളത്തൂപ്പുഴ ചന്തയിലുമെത്തിയെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ മുഴുവന്‍ മത്സ്യകച്ചവടക്കാരോടും കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്രവപരിശോധനക്കെത്താൻ ആരോഗ്യ വകുപ്പും റവന്യൂ വിഭാഗവും നിർദേശം നൽകി. എണ്‍പതോളം പേര്‍ പരിശോധനക്കെത്തി. ഇവരെ കൂടാതെ നിരന്തരം പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും പ്രദേശത്തെ മറ്റു കച്ചവടക്കാരും സാമ്പിളുകള്‍ നല്‍കാനെത്തിയിരുന്നു. സമ്പര്‍ക്കം മൂലം രോഗം പടരുന്നത് ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കി. കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ നാലു ദിവസം ആൻറിജന്‍ പരിശോധന സാമ്പിളുകള്‍ ശേഖരിക്കുന്നതിന് സൗകര്യമൊരുക്കിയതായി ചീഫ് മെഡിക്കൽ ഓഫിസര്‍ ഡോ. പ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.