(ചിത്രം) അഞ്ചൽ: പനച്ചവിള-തടിക്കാട് റോഡിൽ കരുനാമ്പ്ര ജങ്ഷനിൽ റോഡിലേക്ക് വളർന്നുകിടക്കുന്ന കാട് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയായി. ടാറിങ്ങിനോട് ചേർന്ന് ആറടിയോളം ഉയരത്തിലാണ് കാട് വളർന്നത്. ഇതിനോട് ചേർന്ന രണ്ടേക്കറോളം വരുന്ന പുരയിടത്തിലും വർഷങ്ങളായി കാട് വളർന്ന് കിടക്കുകയാണ്. പുരയിടത്തിലും റോഡരികിലുമുള്ള കുറ്റിക്കാട് ഇഴജന്തുക്കളുടേയും തെരുവ് നായ്ക്കളുടേയും വിഹാരകേന്ദ്രമായി മാറി. ഗതാഗതത്തിരക്കുള്ള റോഡിൽ വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനും ഏറെ ബുദ്ധിമുട്ടാണ്. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ബാലികയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ (ചിത്രം) കടയ്ക്കൽ: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ. തൊളിക്കുഴി മുള്ളംകുഴി താജുന്നിസ മൻസിലിൽ അബുവാണ് (36) അറസ്റ്റിലായത്. കൊല്ലത്തുള്ള സുഹൃത്തിൻെറ വീട്ടിൽ െവച്ച് പീഡനത്തിനിരയാക്കുകയായിരുന്നെന്ന് െപാലീസ് പറഞ്ഞു. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കേസിൽ ഒളിവിലായിരുന്ന ഇയാളെ കാട്ടാക്കടയിൽ നിന്ന് പുനലൂർ ഡിവൈ.എസ്.പി യുടെ സ്ക്വാഡ് അംഗങ്ങളായ വിനോദ്, ദീപക് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.