അതിര്‍ത്തി മേഖലകളില്‍ കടുത്ത ജാഗ്രത; തമിഴ്നാടിൻെറ ഭാഗങ്ങളില്‍ വിലക്കുകളില്ലാത്തതിനാല്‍ നിരവധിപേരെത്തുന്നു വെള്ളറട: അതിര്‍ത്തി മേഖലകളില്‍ കടുത്തജാഗ്രത പുലര്‍ത്താന്‍ ശ്രമം തുടരുന്നെങ്കിലും തമിഴ്നാടിൻെറ ഭാഗങ്ങളില്‍ വിലക്കുകളില്ലാത്തതിനാല്‍ നിരവധിപേര്‍ അതിര്‍ത്തികടന്നെത്തുന്നു. അതിര്‍ത്തിക്കപ്പുറത്ത് കന്യാകുമാരി ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് വെള്ളറട ഗ്രാമപഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ തമിഴ്‌നാട് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതോടെ മത്സ്യം, പച്ചക്കറി, പഴം തുടങ്ങിയവ കച്ചവടത്തിനായി നിരവധിപേര്‍ കേരളത്തില്‍ എത്തുകയാണ്. തിരുവനന്തപുരം ജില്ലയിലെ മത്സ്യബന്ധന കേന്ദ്രങ്ങളില്‍നിന്ന് മത്സ്യം എത്താതായതോടെ തമിഴ്നാട്ടില്‍നിന്ന് രാത്രികാലങ്ങളില്‍ കയറ്റിയ വാഹനങ്ങള്‍ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലെത്തുന്നു. ചെറുകിട കച്ചവടക്കാര്‍ അവ വീടുകളില്‍ വിതരണം ചെയ്യുന്നുമുണ്ട്. സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ വിളിച്ചുചേര്‍ത്ത സർവകക്ഷി-ഉദ്യോഗസ്ഥ യോഗത്തില്‍ പഞ്ചായത്തിനെ കണ്ടെയ്ന്‍മൻെറ് സോണാക്കണമെന്ന ആവശ്യം നിരവധിപേര്‍ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.