ട്രാൻസ്​ജെൻഡറുകൾക്ക് അവഗണന – ബിന്ദു കൃഷ്ണ

(ചിത്രം) കൊല്ലം: കേരളത്തിലെ ട്രാൻസ്​ജെൻഡർ വിഭാഗം കോവിഡ്കാലത്ത് ദുരിതക്കയത്തിലായിരു​െന്നന്നും ഇവർക്ക് സഹായമെത്തിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ പറഞ്ഞു. കേരള ട്രാൻസ്​ജെൻഡേഴ്സ്​ കോൺഗ്രസ് കലക്​ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന പ്രസിഡൻറ് അരുണിമ സുൽഫിക്കർ അധ്യക്ഷത വഹിച്ചു. ദീപ്തി, കമല, രേവതി എന്നിവർ സംസാരിച്ചു. കഞ്ചാവും ഹഷീഷും കണ്ടെടുത്ത സംഭവം: ഗോവൻ സംഘവുമായി ബന്ധം (ചിത്രം) ഇരവിപുരം: തട്ടാമലയിൽ വാടകവീട്ടിൽനിന്ന് കഞ്ചാവും ഹഷീഷും കണ്ടെടുത്ത സംഭവത്തിൽ എക്സൈസ് അന്വേഷണം തുടങ്ങി. അസി.എക്‌സൈസ് കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇവിടെ നിന്ന് പിടിയിലായ കാസർകോട് മഞ്ചേശ്വരം പാപ്പിദ സ്വദേശികൾക്ക് ഹഷീഷ് ഓയിൽ വിൽപന നടത്തുന്ന ഗോവയിലെ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്. കാസർകോട് മഞ്ചേശ്വരം മച്ചമ്പാടി പാപ്പിദ സാജിതാ മൻസിലിൽ യാക്കൂബ് (32), മുബാറക് മൻസിലിൽ മുഹമ്മദ് ഹനീഫ് (23) എന്നിവരെയാണ് ബുധനാഴ്ച തട്ടാമല പള്ളിക്ക് പിറകിലുള്ള ഓലിക്കര വയലിലെ വാടകവീട്ടിൽ നിന്ന്​ എക്സൈസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്ത് ക്വാറൻറീൻ കേന്ദ്രത്തിലേക്ക് അയച്ചു. ജില്ലയിൽ കഞ്ചാവെത്തിച്ച് മൊത്തവ്യാപാരം നടത്തുന്ന അന്തർസംസ്ഥാന മയക്കുമരുന്ന്​ വിൽപന സംഘത്തിൽ​െപട്ടവരാണ് പിടിയിലായതെന്ന്​ എക്സൈസ് പറയുന്നു. കാറിൻെറ സ്​റ്റെപ്പിനി ടയറിനുള്ളിൽ ​െവച്ചാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്. സ്​റ്റെപ്പിനിക്കുള്ളിലായതിനാൽ വാഹനപരിശോധനയിൽ കഞ്ചാവ് കടത്തുന്നത് കണ്ടെത്താൻ കഴിയുമായിരുന്നില്ല. കാസർകോട്ടുനിന്ന്​ കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്സൈസ് അസി. കമീഷണർ ബി. സുരേഷിന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തിവരുകയായിരുന്നു. ഇതിനിടയിലാണ് തട്ടാമല പള്ളിക്ക് പിറകിൽ ഓലിക്കര വയലിലെ ഒരു ഇരുനില വാടക വീട്ടിലേക്കാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് കണ്ടെത്തിയത്. രാത്രിയും പകലും എക്സൈസ് സംഘം ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ്​ ഇവർ പിടിയിലായത്​. എക്സൈസ് അസി.കമീഷണർ ബി. സുരേഷ്, എക്സൈസ് ഇൻസ്പെക്ടർ ജോസ് പ്രതാപ്, സി.ഐ കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ദിലീപ് കുമാർ, എമേഴ്സൺ ലാസർ, സതീഷ് ചന്ദ്രൻ, ദിലീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.