സ്​പീക്കർ നിയമസഭയുടെ അന്തസ്സും ഉന്നതനിലവാരവും തകർത്തു -ചെന്നിത്തല

തിരുവനന്തപുരം: സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ നിയമസഭയുടെ അന്തസ്സും ഉന്നതനിലവാരവും തകർത്തെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. നിയമസഭ സെക്ര​േട്ടറിയറ്റിനായി ഇത്രയേറെ പണം ചെലവാക്കിയ മറ്റൊരു സ്​പീക്കറില്ല. ഇത്രയേറെ വിദേശ പര്യടനം നടത്തിയ സ്​പീക്കറുമില്ല. സ്​പീക്കർ​െക്കതിരെ പ്രമേയം കൊണ്ടുവരു​േമ്പാൾ ഇതെല്ലാം ചൂണ്ടിക്കാട്ടും. വിഷയദാരിദ്ര്യമല്ല, വിഷയബാഹുല്യമാണ്​ പ്രതിപക്ഷത്തി​ൻെറ പ്രശ്​നമെന്ന്​ മുഖ്യമന്ത്രിയുടെ വിമർശനത്തിന്​ ചെന്നിത്തല മറുപടി നൽകി. പ്രസ്​ കൗൺസിലിന്​ ഡി.ജി.പി നൽകിയ പരാതി സ്വർണക്കടത്ത്​ വാർത്തകൾ തടയുന്നതിനാണ്​. ഇത്തരമൊരു പരാതി സംസ്​ഥാനത്ത്​ ആദ്യമായാണ്​. ചാനൽ ചർച്ചകളിൽ പ​െങ്കടുക്കുന്ന യു.ഡി.എഫ്​ പ്രതിനിധികളെ കുടുക്കാൻ പൊലീസ്​ പല കളികളും നടത്തുന്നു. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്​ഥർക്കായിരിക്കുമെന്നും ​െചന്നിത്തല മുന്നറിയിപ്പ്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.