തിരുവനന്തപുരം: നഗരത്തിലെ സർക്കാർ . നേമം സ്വദേശിയായ 50 വയസ്സുകാരനാണ് വെള്ളയാണി കാർഷിക കോളജ് വിമൺസ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന സര്‍ക്കാര്‍ ക്വാറൻറീൻ കേന്ദ്രത്തിൽനിന്ന് മുങ്ങിയത്. കോവിഡ് പോസിറ്റിവായ ഒരാളുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടതുകൊണ്ടാണ് ഇയാളെ ക്വാറൻറീന്‍കേന്ദ്രത്തിലാക്കിയത്. അധികൃതർ നൽകിയ പരാതിയെതുടർന്ന് തിരുവല്ലം പൊലീസ് നേമം എസ്റ്റേറ്റ് വാർഡിലെ വീട്ടിൽനിന്ന് ഇയാളെ പിടികൂടി. തിരികെ ക്വാറൻറീൻ സൻെററില്‍ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ കേരള എപ്പിഡെമിക് സിസീസസ് ഓർഡിനൻസ് പ്രകാരവും കേരള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരവും ഐ.പി.സി വകുപ്പുകൾ പ്രകാരവും കേസെടുത്തു. തലസ്ഥാനത്ത് ഇന്നലെ വിലക്ക് ലംഘനം നടത്തിയ 94 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്രചെയ്ത 17 വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്രചെയ്ത 135 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. വിലക്ക് ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.