കോവളത്ത്​ കോവിഡ് താൽക്കാലിക ആശുപത്രി തുറന്നു

കോവളം: തീരദേശമുൾപ്പെടെയുള്ള സ്ഥലങ്ങളിലെ കോവിഡ് രോഗികളെ ചികിത്സിക്കാൻ കോവളത്ത് താൽക്കാലിക കോവിഡ് ആശുപത്രി തുറന്നു. കോവളം സമുദ്ര ബീച്ചിലെ ജി.വി രാജ കൺവെൻഷൻ സൻെററിനെയാണ് 32 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റിയത്. കോവിഡ് ബാധിതരായ പുരുഷൻമാരെയാണ് ഇവിടെ ചികിത്സിക്കുക. പുല്ലുവിള, വിഴിഞ്ഞം, കോവളം മേഖലയിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയതായി ബന്ധപ്പെട്ടവർ പറഞ്ഞു. വിഴിഞ്ഞം സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർക്കാണ് സൻെററി​ൻെറ ചുമതല. ഇത് കൂടാതെ വെങ്ങാനൂരിലും പുല്ലുവിളയിലും ഉടൻ താൽക്കാലിക ആശുപത്രികൾ നിലവിൽ വരുമെന്നും വെങ്ങാനൂരിലെ നീലകേശി ഒാഡിറ്റോറിയം കോവിഡ് സൻെററാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കോവളത്തെ കോവിഡ് ചികിത്സകേന്ദ്രവും ആശുപത്രിയാക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളും കലക്ടർ നവജോത് സിംഗ് ഖോസ സന്ദർശിച്ചു. ചൊവ്വാഴ്​ച വിഴിഞ്ഞത്തും വെങ്ങാനൂരിലും 170 പേരെ ആൻറിജൻ സ്രവ പരിശോധനക്ക് വിധേയമാക്കിയതിൽ കുട്ടികളടക്കം 18 പേരുടെ ഫലം പോസിറ്റീവായി. ഇതിൽ ഏഴ് മാസം പ്രായമുള്ള ഒരു കുട്ടിയടക്കം ഒരു കുടുംബത്തിലെ ഏഴുപേരുമുണ്ട്. വിഴിഞ്ഞത്തും പരിസരപ്രദേശങ്ങലിലും ആൻറിജൻ പരിശോധന ഇന്നും നടക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ് വർഗീസ് പറഞ്ഞു. IMG-20200714-WA00662222 ഫോട്ടോ - കോവളത്തെ ജി.വി രാജ കൺവെൻഷൻ സൻെറർ കോവിഡ് ചികിത്സ കേന്ദ്രമാക്കിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.