ജനവിരുദ്ധ മെഗാ പ്രോജക്ടുകൾ നടപ്പാക്കാൻ ഇടതു സർക്കാറിൻെറ ഗൂഢപദ്ധതി -വെൽഫെയർ പാർട്ടി തിരുവനന്തപുരം: നിലവിലെ സാമൂഹിക നിയന്ത്രണങ്ങൾ മറയാക്കി ജനകീയ പ്രതിഷേധം ഉയരില്ലെന്നുറപ്പാക്കി വൻകിട പദ്ധതികൾ നടപ്പാക്കാൻ പിണറായി സർക്കാർ ഗൂഢനീക്കങ്ങൾ നടത്തുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച പുതുവൈപ്പ് ഐ.ഒ.സി പ്ലാൻറ് പദ്ധതി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് കെ. റെയിൽ പ്രോജക്ടുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് നേരത്തേ പിന്മാറിയ ഖനന നീക്കങ്ങളാണ് ലോക്ഡൗൺ കാലത്ത് സർക്കാർ തിരിച്ചുകൊണ്ടുവരുന്നത്. കോവിഡ് കാലത്ത് ജനങ്ങൾ പ്രതിഷേധിക്കാതിരിക്കണമെങ്കിൽ ഇത്തരം ജനവിരുദ്ധ നടപടികൾ സർക്കാർ നിർത്തിവെക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.