മഹേശ​െൻറ കുടുംബത്തിന്​ നീതി ഉറപ്പാക്കണം -സുധീരൻ

മഹേശ​ൻെറ കുടുംബത്തിന്​ നീതി ഉറപ്പാക്കണം -സുധീരൻ തിരുവനന്തപുരം: എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് സംസ്ഥാന കോഓഡിനേറ്ററുമായിരുന്ന കെ.കെ. മഹേശനെ ജീവത്യാഗത്തിലേക്കെത്തിച്ച സംഭവത്തിൽ പ്രത്യേകാന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി. വെള്ളാപ്പള്ളി നടേശനും കൂട്ടരുമാണ് തന്നെ മരണത്തിലേക്ക്​ നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് മഹേശ​ൻെറ കുറിപ്പുകളും അനുബന്ധരേഖകളും. അതുകൊണ്ടുതന്നെ നിഷ്പക്ഷ അന്വേഷണം നടക്കുമോയെന്ന് ജനങ്ങള്‍ക്ക്​ ന്യായമായും സംശയമുണ്ട്​. മഹേശന്​ ജീവനുപേക്ഷിക്കേണ്ടിവന്ന സാഹചര്യമൊരുക്കിയ കുറ്റവാളികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് മഹേശ​ൻെറ കുടുംബത്തി​ൻെറ പരാതി. മഹേശ​ൻെറ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിന് വേണ്ടതെല്ലാം സര്‍ക്കാറി​ൻെറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.