നിരവധി കേസുകളിലെ പ്രതി അറസ്​റ്റിൽ

കല്ലമ്പലം: കൊലപാതകം, വധശ്രമം, മോഷണം അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. ചെമ്മരുതി വലിയവിള എസ്.എസ്. നിവാസിൽ സതീഷ് സാവനെ കല്ലമ്പലം പൊലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് അറസ്​റ്റ്​ ചെയ്തു. കാറിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. തിരുവനന്തപുരം സിറ്റിയിൽ തമ്പാനൂർ, ഫോർട്ട്, നേമം, വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനുകളിലും ആലപ്പുഴയിലും ചെങ്ങന്നൂരിലും ചങ്ങനാശ്ശേരിയിലും ഇത്തരത്തിൽ അനവധി മാലമോഷണക്കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷി​ൻെറ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഐ. ഫറോസ്​, സബ് ഇൻസ്പെക്ടർ ഗംഗാപ്രസാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സബ് ഇൻസ്പെക്ടർമാരായ ഫിറോസ് ഖാൻ, ബിജു എ.എച്ച്, എ.എസ്.ഐ മാരായ ബി.ദിലീപ്, ആർ. ബിജുകുമാർ, എസ്.സി.പി.ഒ. ഹരീന്ദ്രനാഥ്, സി.പി.ഒ മാരായ ഷാൻ, സുരാജ്‌ എന്നിവരാണ് ഇയാളെ അറസ്​റ്റ്​ ചെയ്തത്. ചിത്രം: 1594472225395_0_IMG-20200710-WA0067.jpg കല്ലമ്പലം പൊലീസ് അറസ്​റ്റ്​ ചെയ്ത സതീഷ് സാവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.