കോൺഗ്രസ് നിലപാട്​ ദുരൂഹം ^മന്ത്രി ബാലൻ

കോൺഗ്രസ് നിലപാട്​ ദുരൂഹം -മന്ത്രി ബാലൻ തിരുവനന്തപുരം: സ്വർണ കള്ളക്കടത്തിൽ എൻ.​െഎ.എ അന്വേഷണത്തോട് കോൺഗ്രസ് യോജിക്കാത്തത് ദുരൂഹമെന്ന് മന്ത്രി എ.കെ. ബാലൻ. എൻ.​െഎ.എ അന്വേഷണത്തെ ആരാണ് ഭയപ്പെടുന്നത്. സർക്കാറിന് ഒരു ആശങ്കയുമില്ല. കേന്ദ്രം നിശ്ചയിക്കുന്ന ഏത് അന്വേഷണ ഏജൻസിക്കും പൂർണ പിന്തുണയും സഹായവും സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്​. മഹാമാരി സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തിൽ കോവിഡ് വ്യാപനത്തിനുള്ള പ്രത്യക്ഷമായ ഇടപെടലും പ്രേരണയുമാണിത്. ഇത് രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.