അടിയന്തര ഇടപെടലിന്​ പ്രധാനമന്ത്രിക്ക്​ മുല്ലപ്പള്ളിയുടെ കത്ത്​

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസ് സി.ബി.ഐക്ക്​ വിടുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം അന്താരാഷ്​ട്ര ഗൗരവമുള്ളതിനാല്‍ കേസ് റോയും എന്‍.ഐ.എയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനും പ്രിന്‍സിപ്പൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറാണ്​ കേസിലെ കേന്ദ്രബിന്ദു. സമാന്തര സമ്പദ്​വ്യവസ്ഥയാണ് കള്ളക്കടത്ത് വഴി വളരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്നത് അപകടകരമായ സ്ഥിതിയാണ്​. അതിനാൽ അടിയന്തര ഇടപെടല്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന്​ ഉണ്ടാകണം. ഈ സംഭവം രാജ്യസുരക്ഷയെയും യു.എ.ഇയുമായുള്ള സുഹൃദ് ബന്ധത്തെയും ബാധിക്കുന്നതാണ്. കള്ളക്കടത്തുകാരും ഉദ്യോഗസ്ഥരും പ്രത്യേകിച്ച് കസ്​റ്റംസിലെ ചില ഉദ്യോഗസ്ഥരുമായി ഈ റാക്കറ്റിന് വലിയ ബന്ധമുണ്ടെന്ന് ആക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.