തിരുവനന്തപുരം: പൂന്തുറ പ്രദേശത്തുമാത്രം ഇതുവരെ നൂറിലധികം കേസുകൾ പോസിറ്റിവ് ആയ സാഹചര്യത്തിൽ പൂന്തുറക്കായി താൽക്കാലിക കോവിഡ് ആശുപത്രി സജ്ജീകരിക്കണമെന്ന് വെൽഫയർ പാർട്ടി തിരുവനന്തപുരം ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി ആവശ്യപ്പെട്ടു. പ്രദേശത്തുള്ള ഏതെങ്കിലും ആശുപത്രികളോ വലിയ കെട്ടിടങ്ങളോ ഇതിനായി സർക്കാർ ഏറ്റെടുക്കണം. കൂടുതൽ ഡോക്ടർമാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും താൽക്കാലികമായി നിയമിക്കുകയും ആംബുലൻസ് ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. കൂടുതൽ ടെസ്റ്റുകൾ നടത്താൻ സർക്കാർ തയാറാകുകയും പ്രദേശത്ത് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യേണ്ടതുണ്ട്. പെട്ടെന്നുണ്ടായ ലോക്ഡൗൺ കാരണം ഹോട്ടലുകളെ ആശ്രയിച്ച് ആഹാരം കഴിക്കുന്നവരും ലോഡ്ജുകളിൽ താമസിക്കുന്നവർക്കും ആഹാരത്തിന് ബുദ്ധിമുട്ടുണ്ട്. 50 ശതമാനം ഹോട്ടലുകളിലെങ്കിലും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പാർസൽ സൗകര്യം അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ഹെൽപ് ലൈൻ സഹായം തൃപ്തികരമെല്ലന്ന വ്യാപക പരാതി ഉയർന്നിട്ടുണ്ട്. സർക്കാറിൻെറയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ ഹോം ഡെലിവറി വ്യാപകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.