കാട്ടാക്കട: ആര്യനാട് ഗ്രാമപപഞ്ചായത്തിൽ രണ്ടുപേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആര്യനാട് പോസിറ്റിവ് കേസുകള്‍ എട്ടായി. ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സൻെററിലെ എൻ.ആർ.എച്ച്.എം ഡോക്ടറുടെ രണ്ട് ബന്ധുക്കൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഉയർന്നതോടെ പഞ്ചായത്തിനെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് എല്ലാ വാർഡുകളും കെണ്ടയ്ൻമൻെറ് സോണായി ജില്ല കലക്ടർ പ്രഖ്യാപിച്ചു. കെണ്ടയ്ൻമൻെറ് സോണാക്കി മാറ്റിയ പ്രദേശങ്ങളില്‍ നിയന്ത്രണം കർശനമാക്കി. ആര്യനാട് ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ച് എല്ലാ റോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിൻെറ ഭാഗമായി രോഗിയുടെ സഞ്ചാരപാതയുടെ മാപ്പ് തയാറാക്കുന്നുണ്ട്. ഡോക്ടർ, രണ്ട് ആശാ വർക്കർമാർ, ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ആര്യനാട് ട്രാൻസ്പോർട്ട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ, ബേക്കറി ഉടമ എന്നിവർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരോട് ഇടപഴകിയ 287 പേരുടെ സ്രവപരിശോധന നടത്തി. ഇതിലാണ് രണ്ടുപേർക്ക് രോഗം കണ്ടെത്തിയത്. ആര്യനാട് ആശുപത്രി ഫയർഫോഴ്സ് അണുമുക്തമാക്കി. കഴിഞ്ഞദിവസം സ്രവപരിശോധന നടത്താൻ കഴിയാത്തവർക്ക് ഇന്ന് നടക്കും. ആര്യനാട് പഞ്ചായത്തിനെ ജില്ല കലക്ടർ കണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുത്തിയതോടെ പഞ്ചായത്ത് അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കി. ചിത്രം- ആര്യനാട് ഭാഗത്തേക്കുള്ള റോഡ് അടച്ച് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.