കൊല്ലം: ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്മൻെറിൻെറയും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയർസ് (ഇന്ത്യ) കൊല്ലം ലോക്കൽ സൻെററിൻെറയും ആഭിമുഖ്യത്തിൽ ഇലക്ട്രിക്കൽ ഓട്ടോകാഡ് ഡ്രാഫ്റ്റിങ്, പ്രിപ്പറേറ്ററി ക്ലാസസ് ഫോർ ഇലക്ട്രിക്കൽ സൂപ്പർ വൈസറി ലൈസൻസ് എന്നിവയിൽ ഓൺലൈൻ ഹ്രസ്വകാല ട്രെയിനിങ് പ്രോഗ്രാം ആരംഭിക്കുന്നു. സി.എ.ഡി കോഴ്സ് ജൂലൈ 15നും ഇലക്ട്രിക്കൽ സൂപ്പർവൈസർ കോഴ്സ് 22നും ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447980527, 9895229898. വെബ്‌സൈറ്റ് www.tkmce.ac.in. പാറ കടത്തൽ; ഒമ്പത് ലോറികൾ പിടികൂടി (പടം) ഓയൂർ: മതിയായ രേഖകളില്ലാതെ പാറ കടത്തിയ ഒമ്പത് ലോറികൾ പൂയപ്പള്ളി പൊലീസ് പിടികൂടി. റൂറൽ എസ്.പി ഹരിശങ്കറിൻെറ നിർദേശപ്രകാരം പൂയപ്പള്ളി, വെളിയം മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ലോറികൾ കസ്റ്റഡിയിലെടുത്തത്. പൂയപ്പള്ളി സി.ഐ വിനോദ്ചന്ദ്രൻ, എസ്.ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.