പുനലൂർ നഗരസഭയിലെ കണ്ടെയ്​മെൻറ് സോൺ പിൻവലിച്ചു

പുനലൂർ നഗരസഭയിലെ കണ്ടെയ്​മൻെറ് സോൺ പിൻവലിച്ചു .....must.... പുനലൂർ: വ്യാപാരിക്കും മകനും കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന്​ കണ്ടെയ്​ൻമൻെറ് സോൺ ആക്കിയ നഗരസഭയിലെ അഞ്ച് വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. കഴിഞ്ഞ 23 മുതൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ ബുധനാഴ്ച വൈകുന്നേരമാണ് പിൻവലിച്ചത്. വ്യാപാരിയുടെ 37 കാരനായ മക​ൻെറ കോവിഡ് പരിശോധനഫലവും നെഗറ്റിവായതോടെയാണ് പുതിയ തീരുമാനം. പുനലൂർ ടൗൺ, ചെമ്മന്തൂർ, മുസാവരി, ചാലക്കോട്, നെടുങ്കയം എന്നീ വാർഡുകളാണ് അടച്ചിരുന്നത്. വ്യാപാരിക്ക് കഴിഞ്ഞയാഴ്ച നെഗറ്റിവായിരുന്നു. നിയന്ത്രണം കടുപ്പിച്ചതോടെ ജനജീവിതം പൂർണമായും സ്തംഭനാവസ്ഥയിലായിരുന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വാഹനങ്ങൾ പട്ടണത്തിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. അറസ്​റ്റ്​ നടന്ന ദിവസം പൊലീസ് സ്​റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 15 പൊലീസ് ഉദ്യോഗസ്ഥർ ക്വാറൻറീനിൽ പോയിരുന്നു. അവർ കഴിഞ്ഞദിവസമാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. വ്യാപാരിയുടെയും മക​ൻെറയും സമ്പർക്കപട്ടികയിലുള്ളവരുടെ പരിശോധനഫലം നെഗറ്റിവായതും ഭാഗ്യമായി. പുനലൂർ പട്ടണം കണ്ടെയ്ൻമൻെറ്​ സോണായതോടെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന്​ നിർത്തി​െവച്ചിരുന്ന സർവിസുകൾ മൂന്നുദിവസം മുമ്പാണ് നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. ബുധനാഴ്​ച 15 ബസുകൾ സർവിസ് നടത്തി. വ്യാഴാഴ്​ചമുതൽ കോവിഡ് പ്രതിരോധചട്ടങ്ങൾ പാലിച്ച് കൂടുതൽ സർവിസ് പുനരാരംഭിക്കുമെന്ന്​ അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.