പനവൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം

നെടുമങ്ങാട്: പനവൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പ്രദേശങ്ങളിൽ വ്യാഴാഴ്​ച മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കടകമ്പോളങ്ങൾ രാവിലെ എട്ടു മുതൽ വൈകീട്ട്​ അഞ്ചുവരെ മാത്രമേ പ്രവർത്തനാനുമതിയുള്ളൂ. ജനങ്ങൾ കൂട്ടം കൂടി നിൽക്കാൻ അനുവാദമില്ല. കഴിഞ്ഞ ദിവസം പനവൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നിയന്ത്രണങ്ങൾ. അന്നേദിവസം ആശുപത്രി സന്ദർശിച്ച അമ്പതോളം പ്രാഥമിക പട്ടികയിലുള്ള ആളുകൾക്ക് ബുധനാഴ്​ച എച്ച്. ഐ ഒാഡിറ്റോറിയത്തിൽ കോവിഡ് പരിശോധന ഉണ്ടായിരിക്കുന്നതാണ്. അതി​ൻെറ റിപ്പോർട്ട് അടിസ്ഥാനത്തിലായിരിക്കും ബാക്കി നിയന്ത്രണങ്ങൾ കൊണ്ടുവരിക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.