സ്വർണക്കടത്ത്: ബി.ജെ.പി സമരം ശക്തമാക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസി​ൻെറ ഇടപെടൽ വ്യക്തമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രത്യക്ഷ സമരത്തിലേക്ക്. വരും ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു സമരം ശക്തമാക്കാനാണ് പാർട്ടി തീരുമാനം. ബുധനാഴ്​ച ജില്ല കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ധർണ നടത്തും. മുതിർന്ന നേതാക്കൾ നേതൃത്വം നൽകും. വ്യാഴാഴ്​ച നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. 10ന് പഞ്ചായത്തുതലത്തിലും 11ന് വാർഡ് തലത്തിലും പ്രതിഷേധ പരിപാടി നടത്തുമെന്ന് പാർട്ടി വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.