എല്ലാവരും കൃഷിയിലേക്കിറങ്ങണം ^മന്ത്രി സുനിൽകുമാർ

എല്ലാവരും കൃഷിയിലേക്കിറങ്ങണം -മന്ത്രി സുനിൽകുമാർ തിരുവനന്തപുരം: പ്രതിസന്ധികൾ അവസരങ്ങളാക്കി എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്ന് മന്ത്രി വി.എസ്​. സുനിൽകുമാർ. കൃഷിവകുപ്പ്​ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികൾ മനസ്സിലാക്കി എല്ലാവരും കൃഷിയിലേക്ക് കടന്നുവരണം. അതിർത്തികൾ അടഞ്ഞേക്കാം, പൊതുഗതാഗതം നിലച്ചേക്കാം. പക്ഷേ, ആഹാരം കൂടിയേ തീരൂ. അതിനാൽ എല്ലാവരും ചെറുകൃഷി വീടുകളിൽ തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 70 ലക്ഷം വിത്ത് പാക്കറ്റുകളും തൈകളുമാണു വിതരണം ചെയ്യുന്നത്​. കാർഷികോൽപന്ന കമീഷണർ ഇഷിത റോയ്, കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകി, അഡീഷനൽ ഡയറക്ടർ മധു ജോർജ് മത്തായി എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.