കല്ലമ്പലം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വെവ്വേറെ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഒറ്റൂർ മുള്ളറംകോട് പ്രസിഡൻറുമുക്ക് പാണൻ കോളനിയിൽ പുതുവൽവിള വീട്ടിൽ രാഹുൽ (19), ചെറുന്നിയൂർ കാറാത്തല ലക്ഷംവീട് കോളനിയിൽ ഷിജു (28) എന്നിവരാണ് അറസ്റ്റിലായത്. 15കാരിയെ പീഡിപ്പിച്ചശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന രാഹുലിനെ പേരൂർക്കടയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. 17കാരിയെ കൂട്ടിക്കൊണ്ടുപോയി മൂങ്ങോട് കായലിന് സമീപം കുറ്റിക്കാട്ടിൽെവച്ച് പീഡിപ്പിച്ചശേഷം ഒളിവിൽപോയ ഷിജുവിനെ കാറാത്തലക്ക് സമീപംെവച്ചാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥികളുടെ രക്ഷാകർത്താക്കളുടെ പരാതിയിന്മേൽ അന്വേഷണം നടക്കവെ ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്. ഐ, സബ് ഇൻസ്പെക്ടർ അനിൽ.ആർ.എസ്, എ.എസ്.ഐ രാജീവ്, സി.പി.ഒ പ്രശാന്ത്, ഷാഡോ ടീമംഗങ്ങളായ ഷിജു, അനൂപ്, സുനിൽരാജ്, വനിതാസെൽ സബ് ഇൻസ്പെക്ടർ ലിസി.ഡി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. RAHUL SHIJU ചിത്രം: അറസ്റ്റിലായ രാഹുൽ, ഷിജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.