OBT ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കിണറ്റിൽ

ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കിണറ്റിൽ എരുമപ്പെട്ടി: കുണ്ടന്നൂർ പാടശേഖരത്തിനു സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടന്നൂർ പാടശേഖരത്തിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബിയുടെ പവർലൈൻ നിർമാണം നടത്തുന്ന എൽ ആൻഡ്​ ടി കമ്പനിയുടെ കരാർ തൊഴിലാളിയായ പശ്ചിമ ബംഗാളിലെ മാൽഡ, ജോട്ട് ബസന്ത മോമിൻപുര സ്വദേശി ബൻകിൻ മണ്ഡലാണ് (36) മരിച്ചത്. കുണ്ടന്നൂർ കോഴി കടയ്ക്ക് എതിർവശത്തെ നെൽപാടത്തിനു സമീപത്തെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലായിരുന്നു മൃതദേഹം. ബുധനാഴ്ച വൈകീട്ട്​ ഇയാളെ കാണാതായിരുന്നു. ഒപ്പം താമസക്കാരായ മറ്റു തൊഴിലാളികൾ നടത്തിയ തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ്​ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്​. വടക്കാഞ്ചേരി പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റു​മോർട്ടത്തിന്​ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.