കമ്പ്യൂട്ടർ പരിശീലനം നൽകി

കമ്പ്യൂട്ടർ പരിശീലനം കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്ത് ആശാ പ്രവർത്തകർക്കായി കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ചായിരുന്നു പരിശീലനം. ആശ പ്രവർത്തകർക്ക് ഫീൽഡ് വർക്കുകൾ അതത് സമയങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ സംവിധാനങ്ങൾ മുഖേനയായി മാറിയിട്ടുണ്ട്. ഇതിനാവശ്യമായ അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനമാണ് ആശമാർക്ക് നൽകുന്നത്. ചോക്കാട് അക്ഷയ കേന്ദ്രമാണ് പരിശീലനം നൽകുന്നത്. ഒരാൾക്ക് അഞ്ചുമണിക്കൂർ വീതമാണ് പരിശീലനം. ഇതിനായി ബാച്ചുകളായി തിരിച്ചാണ് പരിശീലനം. ആശ പ്രവർത്തകർക്കായി പ്രത്യേകം തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനും അതിന്‍റെ പ്രവർത്തന രീതിയും ആശ വർക്കർമാരെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. kkv computer .jpg ചോക്കാട് പഞ്ചായത്തിൽ ആശാ പ്രവർത്തകർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.