ആൾ കേരള ടെയ്​ലേഴ്സ് അസോസിയേഷൻ പഞ്ചായത്ത് സമ്മേളനം

കാളികാവ്: ആൾ കേരള ടെയ്​ലേഴ്സ് അസോസിയേഷൻ കാളികാവ് പഞ്ചായത്ത് സമ്മേളനം ജില്ല ജോയന്‍റ്​​ സെക്രട്ടറി പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ബാപ്പു ഡയമണ്ട് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്‍റ്​ കെ.പി. മൊയ്തീൻകുട്ടി, സെക്രട്ടറി കൃഷ്ണകുമാർ തുവ്വൂർ, പി. മുജീബ് റഹ്മാൻ അഞ്ചച്ചവടി, മുജീബ് റഹ്മാൻ കാളികാവ്, ടി.പി. യൂസഫ്, കെ. സുമയ്യ, പി.കെ. മൈമൂന, വിജയകുമാരി, ലക്ഷ്മി വേലായുധൻ, വി. ജലീൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബാപ്പു ഡയമണ്ട് (പ്രസി.), സി. അബ്ബാസ്, പാർവതി രത്നം (വൈസ്​ പ്രസി), പി. മുജീബ് റഹ്മാൻ അഞ്ചച്ചവടി (സെക്ര), ടി.പി. യൂസഫ്, സി.ടി. അസ്മാബി (ജോ. സെക്ര.), പി. മുജീബ് റഹ്മാൻ (ട്രഷ.) AKTA .jpg ആൾ കേരള ടെയ്​ലേഴ്സ് അസോസിയേഷൻ കാളികാവ്​ പഞ്ചായത്ത് സമ്മേളനം ജില്ല ജോ. സെക്രട്ടറി പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.