നിലമ്പൂർ: നിലമ്പൂരിന്‍റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യവുമായി നിലമ്പൂർ വികസന സമിതിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സമരമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബൈപാസ് റോഡ് നിർമാണം പൂര്‍ത്തീകരിക്കുക, ജില്ല ആശുപത്രി സൗകര്യങ്ങള്‍ വർധിപ്പിക്കുക, നിലമ്പൂര്‍-നഞ്ചന്‍കോട് റെയിൽപാത സ്ഥാപിക്കുക, നാടുകാണി-പരപ്പനങ്ങാടി റോഡ് വീതി കൂട്ടുക തുടങ്ങി 12ഓളം ആവശ്യങ്ങളുമായാണ് സമരം. രാവിലെ 10ന് കെ.ആര്‍. ഭാസ്കരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. വൈകീട്ട് സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ ജനറല്‍ കണ്‍വീനര്‍ അഹമ്മദ്കുട്ടി കാപ്പില്‍, വിനോദ് പി. മേനോന്‍, യു. നരേന്ദ്രന്‍, കെ. നൗഷാദ്, എം. സുരേഷ് തുടങ്ങിയവര്‍ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.