നന്മണ്ട: പി.സി.എ എൽ.പി സ്കൂളിൽ നിന്നും എൽ.എസ്.എസ് നേടിയ മുഹമ്മദ് ബിലാൽ, ജൂന മെഹ്ബിൻ എന്നീ വിദ്യാർഥികൾക്ക് ഉപഹാരവും കാഷ് അവാർഡും ജില്ല പഞ്ചായത്ത് മെംബർ റസിയ തോട്ടായി വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനൂപ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ അബിൻരാജ്, അരവിന്ദാക്ഷൻ മാസ്റ്റർ, എം.കെ. ഷീന, എം.പി.ടി.എ ചെയർപേഴ്സൻ ഷൈനി എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ ടി.പി. ഇബ്രാഹിം സ്വാഗതവും നസീമ ടീച്ചർ നന്ദിയും പറഞ്ഞു. കാക്കൂർ നന്ദനും പാർട്ടിയും അവതരിപ്പിച്ച സംഗീതസദസ്സ് അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.