പേരാമ്പ്ര സഹൃദയ വേദി വാർഷികം 29ന്

പേരാമ്പ്ര: പേരാമ്പ്ര സഹൃദയ വേദിയുടെ 35ാം വാർഷികാഘോഷ പരിപാടികൾ 29ന് പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. മൂന്നിന് കൽപറ്റ നാരായണൻ വാർഷികം ഉദ്ഘാടനം ചെയ്യും. ഡോ. പിയുഷ് എം. നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. എ.കെ. ചന്ദ്രൻ, കനകദാസ് പേരാമ്പ്ര, ബാലചന്ദ്രൻ പാറച്ചോട്ടിൽ എന്നിവർ സംബന്ധിക്കും. പി.കെ. രാഘവൻ മാസ്റ്റർ, കലാനിലയം ഭാസ്കരൻനായർ, അരിക്കുളം പ്രഭാകരൻ, വി.കെ. ചന്തു, ചക്രപാണി കുറ്റ്യാടി, ശൈലജ പേരാമ്പ്ര എന്നിവരെ ആദരിക്കും. തുടർന്ന് കവിയരങ്ങ്, മാജിക് ഷോ, നാടൻപാട്ട് എന്നിവ നടക്കും. കെ.ടി.ബി കൽപത്തൂർ, എരവട്ടൂർ ബാലകൃഷ്ണൻ, മഹിമ രാഘവൻ നായർ, വിജയൻ ആവള, പി.സി. ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.