അംബേദ്​കർ ജയന്തി

കോഴിക്കോട്​: തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി നിലയുറപ്പിച്ച മഹാനായ നേതാവായിരുന്നു ഡോ.ബി.ആർ.അംബേദ്കർ എന്ന് കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡോ.ബി.ആർ. അംബേദ്കർ ജന്മദിന സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് ഡോ. അൽഫോൻസ മാത്യു അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡന്റ് ജോയ് പ്രസാദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ. ചോയി മുഖ്യപ്രഭാഷണം നടത്തി. കെ. ഹരിദാസ് കുറുപ്പ്, സുരേഷ് ബാബു മുണ്ടക്കൽ, കെ. ബിനോയ് , ഗംഗാധരൻ, സി.കെ. സുഭാഷിണി, സരിത പ്രകാശ്, ബിന്ദുമതി, കൃഷ്ണവേണി, ടി.കെ. സിന്ധു, ശശീന്ദ്രൻ വടക്കയിൽ, പി.പി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.